10:49pm 21 October 2026
NEWS
കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു
21/10/2026  12:05 PM IST
nila
കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ അടൂർ പൊലീസാണ് കേസെടുത്തത്.

പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്താനും ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന വ്യക്തിയാണെന്ന് ചിത്രീകരിക്കാനും ശ്രമിച്ചെന്നാണ് എഫ്ഐആറിലെ പരാമർശം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ.പി. ഉദയഭാനു വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ഉദയഭാനു പൊലീസിനെ സമീപിച്ചത്.

നേരത്തെ സിപിഐയിലായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img